പ്രശസ്ത നാടകനടനും സംവിധായകനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു

  • 18
    Shares

പ്രശസ്ത നാടക നടനും സംവിധായകനും സീരിയൽ നടനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു. ബൈപാസ് സർജറിക്ക് ശേഷം കഴിഞ്ഞ ആറ് മാസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മൃതദേഹം കരകുളം അദ്ദേഹത്തിന്റെ വസതിയായ അജന്തയിൽ പൊതുദർശനത്തിന് വെച്ചു. സംസ്‌കാരം നാളെ ശാന്തികവാടത്തിൽ നടക്കും.

1970 മുതൽ 1981 വരെ കെ പി എ സിയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, യന്ത്രം സുദർശനം, ഭരതക്ഷേത്രം, എനിക്ക് മരണമില്ല, മുടിയനായ പുത്രൻ, ലയനം, തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. 1985ൽ അജന്ത എന്ന സ്വന്തം നാടക കമ്പനി ആരംഭിച്ചു.

അഞ്ച് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനിയിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ നാല് സംസ്ഥാന അവാർഡുകളും അദ്ദേഹം നേടി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *