തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തലയോട്ടി തകർത്തു, ഞരമ്പുകൾ മുറിച്ചു

  • 152
    Shares

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയത് ക്രൂരമായ മർദനമുറകൾക്ക് ശേഷം. കൊഞ്ചറവിള അനന്തുഗിരീഷാണ് കൊല്ലപ്പെട്ടത്. കൊഞ്ചിറ വിള ഉത്സവത്തിനിടയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ദേശീയ പാതയിൽ നിറമൺകരയ്ക്ക് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് അനന്തുവിന്റെ മൃതദേഹം ലഭിച്ചത്. അരശുംമൂട് നിന്ന് രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. ഇരു കൈകളിലെയും ഞെരമ്പുകൾ ആഴത്തിൽ മുറിച്ചിട്ടുണ്ട്. രണ്ട് കണ്ണുകളിലും സിഗരറ്റ് കുത്തി പൊള്ളിച്ചു. തലയോട്ടി തകർന്ന നിലയിലായിരുന്നു

കല്ല്, കമ്പ്, എന്നിവയുപയോഗിച്ചാണ് അനന്തുവിനെ മർദിച്ചതെന്ന് പോലീസ് പറയുന്നു. മണിക്കൂറുകളോളം ക്രൂരമായ പീഡനത്തിന് ഇരയാക്കി. ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. മയക്കുമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *