കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; വിധി ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തു

  • 9
    Shares

കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തു. 30 ദിവസത്തേക്കാണ് താത്കാലിക സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ കാരാട്ട് റസാഖിന് നിയമസഭാ നടപടികളിൽ പങ്കെടുക്കാം

കൊടുവള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി എംഎ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തുവെന്ന ഹർജിയിലാണ് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ഡോക്യുമെന്ററികളും സിഡികളും പ്രചാരണത്തിന് ഉപയോഗിച്ചെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം

ഇടതുസ്വതന്ത്രനായാണ് കൊടുവള്ളിയിൽ കാരാട്ട് റസാഖ് മത്സരിച്ചത്. മുസ്ലിം ലീഗിൽ നിന്നും സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പാർട്ടി വിട്ട് ഇടതുപാളയത്തിൽ എത്തിയത്. 537 വോട്ടിനായിരുന്നു വിജയം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *