കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ ചെയ്തുവെന്ന പരാതിയിലാണ് കാരാട്ട് റസാഖിനെ അയോഗ്യനാക്കിയത്.
വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ റസാഖിന് അനുമതി നൽകി. അതേസമയം ആനുകൂല്യങ്ങൾ കൈപ്പറ്റാനോ, വോട്ടെടുപ്പിൽ പങ്കെടുക്കാനോ ആകില്ല.