ബെൻസേമക്ക് ഇരട്ട ഗോളുകൾ; റയലിന് തകർപ്പൻ ജയം

  • 66
    Shares

ലാലീഗയിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. ലെഗനെസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയൽ തകർത്തു. കരിം ബെൻസേമയുടെ ഇരട്ട ഗോൾ മികവിലാണ് റയലിന്റെ ജയം. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ബെയ്ൽ ആണ് റയലിന്റെ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്.

24ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ കാരിലോ ലെഗനസിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ 48, 61 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ ബെൻസേമ റയലിനെ മുന്നിലെത്തിച്ചു. 66ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് നായകൻ റാമോസ് റയലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മുന്നിലാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *