നിപ്പക്ക് പിന്നാലെ പേരാമ്പ്രയെ ഭീതിയിലാഴ്ത്തി കരിമ്പനി; രോഗം പടർത്തുന്നത് മണലീച്ച

  • 19
    Shares

നിപ്പക്ക് പിന്നാലെ കോഴിക്കോട് പേരാമ്പ്രയിൽ കരമ്പനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടർത്തുന്ന മണലീച്ചയെ കണ്ടെത്താനുള്ള പരിശോധന പക്ഷേ പരാജയപ്പെട്ടു

പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ എന്നിവരാണ് പരിശോധന നടത്തിയത്. പനി സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധപ്പെടുന്നവരിൽ നടത്തിയ പരിശോധനയിൽ പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. പനി രക്തത്തിലൂടെ പടർന്നതാകാമെന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ്

രണ്ടാഴ്ച മുമ്പ് മറ്റൊരസുഖത്തിനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചിരുന്നു. അതുവഴിയാകാം രോഗാണു ശരീരത്തിൽ കയറിയതെന്ന് സംശയിക്കുന്നു.

പേരാമ്പ്ര സൂപ്പിക്കടയിലുള്ള ആൾക്കാണ് കരമ്പനി സ്ഥിരീകരീച്ചത്. എന്റോമോളജി വകുപ്പിലെ വിദഗ്ധർ പ്രദേശം സന്ദർശിക്കും. നേരത്തെ നിപ്പ ബാധിച്ച് 13 പേർ സുപ്പിക്കടയിൽ മരിച്ചിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *