വെള്ളം നിറഞ്ഞൊഴുകിയ പാലത്തിന് മുകളിൽ കുടുങ്ങിയ ആംബുലൻസിന് വഴികാട്ടിയ ബാലന് ധീരതക്കുള്ള പുരസ്‌കാരം

നിറഞ്ഞൊഴുകിയ പാലത്തിൽ വഴിയറിയാതെ കുടുങ്ങിയ ആംബുലൻസിന് വഴികാട്ടി ബാലന് ധീരതക്കുള്ള പുരസ്‌കാരം. ആറാം ക്ലാസുകാരൻ വെങ്കിടേഷിനാണ് കർണാടക സർക്കാരിന്റെ ധീരതക്കുള്ള പുരസ്‌കാരമായ ശൗര്യ അവാർഡ് നൽകിയത്.

കൃഷ്ണ നദി കരകവിഞ്ഞൊഴുകിയപ്പോഴാണ് വെങ്കിടേഷ് ആംബുലൻസിന് വഴി കാണിച്ചത്. റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കിടെ വെങ്കിടേഷിന് പുരസ്‌കാരം സമർപ്പിച്ചു.

യാദ്ഗിർ ജില്ലയിലെ മച്ചനൂരു ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു ആംബുലൻസ്. ദേവദുർഗ യാദ്ഗിർ റോഡിൽ വെള്ളം കയറിയതോടെ പാലമേത് പുഴയേത് എന്നറിയാതെ ആംബുലൻസ് ഡ്രൈവർ വലയുകയായിരുന്നു. ഇതോടെയാണ് വെങ്കിടേഷ് ആംബുലൻസിന് വഴി കാണിച്ച് മുന്നിലോടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *