ബിജെപിക്ക് കാലിടറുന്നു; കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് മുന്നേറ്റം

  • 40
    Shares

കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്കെതിരെ കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുകയാണ്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും നിർണായകമാണ്. മാണ്ഡ്യ, ഷിമോഗ, ബെല്ലാരി ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഗണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്.

മാണ്ഡ്യയിൽ ജെഡിഎസ് സ്ഥാനാർഥി വിജയം ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു. ഒരു ലക്ഷം വോട്ടുകളുടെ ഭുരിപക്ഷം നിലവിൽ ജെഡിഎസ് സ്ഥാനാർഥിക്കുണ്ട്. ബെല്ലാരിയിലും കോൺഗ്രസ് സ്ഥാനാർഥി ബിജെപി സ്ഥാനാർഥിയേക്കാൾ ഒരു ലക്ഷം വോട്ടുകൾക്ക് മുന്നിലാണ്.

രാമനഗരയിൽ കുമാരസ്വാമിയുടെ ഭാര്യ അനിതയായിരുന്നു സ്ഥാനാർഥി. ഇവിടെ ബിജെപി സ്ഥാനാർഥി പത്രിക പിൻവലിച്ച് കോൺഗ്രസിൽ ചേർന്നതോടെ അനിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

നിരോധനാജ്ഞ നിലവിൽ നിൽക്കുന്ന സ്ഥലത്ത് ഇത്രയുമധികം പോലീസുള്ളപ്പോൾ നിയന്ത്രിക്കാൻ ആർ എസ് എസ് നേതാവ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *