അണ്ണാ, ഇത് കഴിഞ്ഞ് ഒരു ടി20 കൂടി കളിക്കാവോ; കാര്യവട്ടം ഏകദിനത്തെ ട്രോളി സോഷ്യൽ മീഡിയ
ഇന്ത്യൻ ടീമിന്റെ വെടിക്കെട്ട് നല്ല രീതിയിൽ ഇരുന്ന് ആസ്വദിക്കാൻ വന്നതാണ് ആരാധകർ. പക്ഷേ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. വെസ്റ്റ് ഇൻഡീസ് ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തതും അവർ ഓൾ ഔട്ടായതും ഇന്ത്യ വിജയലക്ഷ്യം മറികടന്നതുമെല്ലാം വെറും മൂന്ന് മൂന്നര മണിക്കൂറുകൾ കൊണ്ട് സംഭവിച്ചു. കളി വേഗം തീർന്നതിന്റെ നിരാശ ആരാധകർ മറച്ചുവെച്ചുമില്ല. ട്രോളുകളിലൂടെ അവർ പ്രകടിപ്പിക്കുകയും ചെയ്തു
വെസ്റ്റ് ഇൻഡീസ് 31.5 ഓവറിൽ 104 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഇന്ത്യയാകട്ടെ 14.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയും ചെയ്തു.
ചില ട്രോൾ കാഴ്ചകൾ