തർക്കം തീരുന്നില്ല: കാര്യവട്ടത്ത് തീരുമാനിച്ച ഏകദിന മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന് കെ സി എ

  • 20
    Shares

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തീരുമാനിച്ച ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കെ സി എ. സ്റ്റേഡിയം അധികൃതരുമായുള്ള തർക്കം തീരാതെ വന്നതോടെയാണ് നവംബർ 1ന് നടക്കേണ്ട മത്സരം അനിശ്ചിതത്വത്തിലായിരിക്കുന്നത്.

കോർപറേറ്റ് ബോക്‌സ് ടിക്കറ്റുകളുടെയും സ്‌റ്റേഡിയത്തിന് പുറത്തെ പരസ്യത്തിന്റെയും അവകാശം തങ്ങൾക്ക് വേണമെന്ന കാര്യവട്ടം സ്‌പോർട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ ആവശ്യമാണ് തർക്കത്തിന് കാരണം. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കെസിഎക്കുള്ളത്.

ടിക്കറ്റ് വരുമാനത്തിന്റെ ഒരു വിഹിതം അവർക്ക് അവകാശപ്പെട്ടതാണ്. എന്നാൽ കരാറിലില്ലാത്ത കാര്യങ്ങൾ അവരുടേതാണെന്ന് പറയുന്നത് എങ്ങനെയാണ്. സ്റ്റേഡിയത്തിനകത്തെയും പുറത്തെയും പരസ്യവരുമാനം കെസിഎക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കെ സി എ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *