അയിത്തം കൽപ്പിച്ച് ദലിതർക്ക് യാത്രാനുമതി നിഷേധിച്ച റോഡ് തുറന്നു കൊടുത്ത് സിപിഎം

Loading...
  • 23
    Shares

അയിത്തത്തിന്റെ പേരിൽ സവർണർ ദളിതർക്ക് യാത്രാനുമതി നിഷേധിച്ചിരുന്ന വഴി സിപിഎം തുറന്നു കൊടുത്തു. കാസർകോട് ബെള്ളൂർ പഞ്ചായത്തിലെ പൊസോളിഗെയിലാണ് സംഭവം. പഞ്ചായത്ത് റോഡ് തടസ്സപ്പെടുത്തിയ ഭൂവുടമക്കെതിരെ സമരസമിതി നടത്തിയ സമരത്തിന് സമാപനമായി

സവർണർ തടസ്സപ്പെടുത്തിയ ദളിതരുടെ വഴി സിപിഎമ്മിന്റെ നേതൃത്വത്തിൽ തുറന്നു കൊടുക്കുകയായിരുന്നു. എഡിഎം വിളിച്ച യോഗ തീരുമാനത്തിന് പിന്നാലെ സിപിഎമ്മിന്റെ നേതൃത്വത്തിൽ റോഡ് കോൺക്രീറ്റ് ചെയ്യാൻ ആരംഭിച്ചു. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് എഡിഎം വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു

ജില്ലാ ഭരണകൂടം നേരിട്ട് മൂന്ന് തവണ വിളിച്ചിട്ടും യോഗത്തിൽ പങ്കെടുക്കാനോ റോഡ് തുറന്നു കൊടുക്കാനോ ഭൂവുടമയായ നവീൻ കുമാർ തയ്യാറായിരുന്നില്ല. ഇതോടെയാണ് പഞ്ചായത്ത് റോഡ് ഏറ്റൈടുത്ത് ഗതാഗത യോഗ്യമാക്കാൻ നിർദേശം നൽകിയത്. എന്നാൽ ഫണ്ടിന്റെ ദൗർലഭ്യമെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് ഭൂവുടമക്ക് അനുകൂലമായി നിൽക്കുകയായിരുന്നു

തുടർന്നാണ് സിപിഎം ഇടപെടലുണ്ടായത്. ബസ്തി റോഡിൽ നിന്ന് 175 മീറ്റർ സിപിഎമ്മിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചു. കോളനിയിലേക്ക് വണ്ടി പോകാതിരിക്കാൻ ജന്മി നശിപ്പിച്ച റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *