കാസർകോട് കേന്ദ്രസർവകലാശാലയിൽ നിന്നും പുറത്താക്കിയ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു

  • 10
    Shares

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കാസർകോട് കേന്ദ്ര സർവകലാശാലയിൽ നിന്നും പുറത്താക്കിയ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്റർനാഷണൽ റിലേഷൻസ് അഞ്ചാം വർഷ വിദ്യാർഥി അഖിലാണ് കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് അഖിൽ

രാവിലെ സ്‌പോർട്‌സിന് എത്തിയ വിദ്യാർഥികളാണ് അഖിലിനെ രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടത്. ഇവരുടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദലിത് ഗവേഷക വിദ്യാർഥിയായ നാഗരാജിനെ പോലീസിൽ ഏൽപ്പിച്ച അധികൃതർക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് അഖിലിനെ സസ്‌പെൻഡ് ചെയ്തത്.

ഞാനനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാൻ പറ്റില്ല. എന്ത് തീരുമാനിക്കുമ്പോഴും എന്നെ ഇത്രമാത്രം ദ്രോഹിച്ച യൂനിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങൾ മറക്കുന്നില്ല. വൈസ് ചാൻസിലറായ ഗോപകുമാർ, രജിസ്ട്രാറായ രാധാകൃഷ്ണൻ നായർ, പ്രോ വൈസ് ചാൻസിലറായ കെ. ജയപ്രസാദ്, ഡോ. മോഹൻ കുന്തർ ഇവരെല്ലാം ഞാനെന്ന വ്യക്തിയോട് മാത്രം പ്രത്യേക ദ്രോഹം ചെയ്യുന്നവരല്ല. സാമൂഹ്യ ദ്രോഹികൾ കൂടിയാണ്. അഖിലിന്റെ ആത്മഹത്യാക്കുറിപ്പിലെ വാക്കുകളാണിത്

അഖിലിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ സമരം നടത്തുകയാണ്. തുടർന്ന് പഠിക്കണമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും അധികൃതർക്ക് അഖിൽ കത്ത് നൽകിയിരുന്നു. എന്നാൽ അഖിലിന്റെ സസ്‌പെൻഷൻ ഇവർ നീട്ടിക്കൊണ്ടുപോകുകയായിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *