കാസർകോട് ചേറ്റുകുണ്ടിൽ വനിതാ മതിലിന് നേരെ ആർ എസ് എസ് ആക്രമണം, സ്ത്രീകൾക്ക് നേരെ കല്ലേറ്
കാസർകോട് ചേറ്റുകുണ്ടിൽ വനിതാ മതിലിന് നേരെ ആർ എസ് എസുകാരുടെ ആക്രമണം. വനിതാ മതിലിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾക്ക് നേരെയാണ് സംഘപരിവാർ ഗുണ്ടകളുടെ ആക്രമണം നടന്നത്. വനിതകൾക്ക് നേരെ കല്ലെറിയുകയും റെയിൽവേ ട്രാക്കിനോടും റോഡിനോടും ചേർന്ന് ഇവർ തീയിടുകയും ചെയ്തു.
കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റു. തീയിട്ടതിനെ തുടർന്ന് പ്രദേശത്ത് പുക ഉയരുകയും പലർക്കും ദേഹാസ്വസ്ഥ്യമുണ്ടാകുകയും ചെയ്തു. പോലീസും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്.