കാസർകോട് മയക്കുമരുന്ന് മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് വെടിയേറ്റു

  • 16
    Shares

കാസർകോട് ലഹരി മരുന്ന് മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് വെടിയേറ്റു. ബേക്കലിലാണ് ഏറ്റുമുട്ടൽ നടന്നത്. ഫയാസ് എന്ന യുവാവ് ബൈക്കിലിരിക്കുമ്പോൾ പിന്നിൽ നിന്നുമൊരു സംഘം വെടിവെക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്

സമീപത്തെ കടയിലെ സിസിടിവിയിൽ വെടിവെപ്പിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഫയാസ്, നാസർ എന്നിവർ മറ്റൊരു സംഘവുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇന്നോവയിലെത്തിയ സംഘത്തോട് ഇവർ തർക്കത്തിലേർപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം

രാവിലെ കടയുടമ കടക്ക് മുന്നിൽ രക്തക്കറ കാണുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. വെടിയേറ്റ ഫയാസിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് പോലീസ് ഇയാളിൽ നിന്ന് മൊഴിയെടുക്കാനായി തിരിച്ചിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *