കാസർകോട് എൻമകജെ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടപ്പെട്ടു
കാസർകോട് ജില്ലയിലെ എൻമകജെ പഞ്ചാത്ത് ഭരണം ബിജെപിക്ക് നഷ്ടപ്പെട്ടു. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽഡിഎഫ് പിന്തുണയോടെ പാസാകുകയായിരുന്നു. പ്രസിഡന്റ് രൂപവാണിക്കെതിരെയാണ് പ്രമേയം കൊണ്ടുവന്നത്. യുഡിഎഫിലെ വൈ ശാരദയാണ് പ്രമേയം അവതരിപ്പിച്ചത്
17 അംഗ ഭരണസമിതിയിൽ ബിജെപിക്കും യുഡിഎഫിനും ഏഴ് വീതവും എൽഡിഎഫിന് മൂന്ന് അംഗങ്ങളുമാണുള്ളത്. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം വ്യാഴാഴ്ച പരിഗണിക്കും