കാസർകോട് കെ പി സതീഷ് ചന്ദ്രൻ ലീഡ് തിരിച്ചുപിടിച്ചു; 19 സീറ്റുകളിൽ യുഡിഎഫ്, വയനാട് ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് 19 സീറ്റുകളിലും എൽ ഡി എഫ് ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കാസർകോട്, മണ്ഡലത്തിലാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത്

കാസർകോട് ആദ്യ രണ്ടര മണിക്കൂറൂം രാജ്‌മോഹൻ ഉണ്ണിത്താനായിരുന്നു മുന്നിട്ട് നിന്നത്. നിലവിൽ കെ പി സതീഷ് ചന്ദ്രൻ 3800 വോട്ടുകൾക്ക് മുന്നിലാണ്. ആലപ്പുഴയിൽ എം എം ആരിഫ് 280 വോട്ടുകൾക്ക് മാത്രം പിന്നിലാണ്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 112,000 ലേക്ക് എത്തി. റെക്കോർഡ് ഭൂരിപക്ഷത്തിലേക്കാണ് രാഹുൽ ഗാന്ധി നീങ്ങുന്നത്. ആലത്തൂരിൽ രമ്യ ഹരിദാസ് ലീഡ് നില നാൽപ്പതിനായിരത്തിലേക്ക് ഉയർത്തി. പാലക്കാട് വി കെ ശ്രീകണ്ഠൻ ലീഡ് നില 28000ന് മുകളിൽ ഉയർത്തിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *