കാസർകോടിന്റെ ജനകീയ നേതാവ്; ഇടതുകോട്ട സംരക്ഷിക്കാൻ കെ പി സതീഷ് ചന്ദ്രൻ

  • 46
    Shares

സിപിഎം മത്സരിക്കുന്ന പതിനാറ് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. പി കരുണാകാരൻ ഒഴിച്ചുള്ള സിറ്റിംഗ് എംപിമാരെല്ലാം സ്ഥാനാർഥി പട്ടികിയിലുണ്ട്. കാസർകോട് പി കരുണാകരന് പകരം കെ പി സതീഷ് ചന്ദ്രനെയാണ് സിപിഎം സ്ഥാനാർഥിയാക്കുന്നത്.

തൃക്കരിപ്പൂർ എംഎൽഎ സ്ഥാനത്ത് രണ്ട് തവണയും പാർട്ടി ജില്ലാ സെക്രട്ടറിയായി രണ്ട് തവണയും പ്രവർത്തിച്ച കെ പി സതീഷ് ചന്ദ്രൻ ജില്ലയിലെ സിപിഎമ്മിന്റെ ജനകീയ മുഖങ്ങളിൽ ഒരാളാണ്. കഴിഞ്ഞ മുപ്പത് വർഷമായി സിപിഎമ്മിനെ തുണക്കുന്ന ഇടതുകോട്ടയാണ് കാസർകോട്. ഈ കോട്ട സംരക്ഷിക്കാനുള്ള ചുമതലയാണ് പാർട്ടി സതീഷ് ചന്ദ്രനിൽ ഏൽപ്പിച്ചിരിക്കുന്നത്.

പി കരുണാകരൻ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. മറ്റൊരു സാധ്യതയും തേടാതെ തന്നെ സതീഷ്ചന്ദ്രന്റെ പേര് പാർട്ടി പരിഗണിക്കുകയും പ്രഖ്യാപിക്കുകയുമായിരുന്നു. എസ് എഫ് ഐയിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ കെ പി സതീഷ് ചന്ദ്രൻ എസ് എഫ് ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി, കാസർകോട് ജില്ലാ സെക്രട്ടറി തുടങ്ങി നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *