26 കാരിയായ യുവതി 15കാരിയായ നാത്തൂനെയും കൂട്ടി കാമുകൻമാർക്കൊപ്പം ഒളിച്ചോടി; കാസർകോട്ടെ കാമുകൻമാർക്ക് പ്രായം 16 വയസ്സ്
വിവാഹിതയായ 26കാരി യുവതി 15 വയസ്സുള്ള ഭർതൃ സഹോദരിയുമൊന്നിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടി. കാസർകോട് ചെർളക്കടവിലാണ് സംഭവം. 16 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടികൾക്കൊപ്പമാണ് ഇരുവരും ഒളിച്ചോടിയത്.
സ്വന്തം വീട്ടിലെക്കെന്ന് പറഞ്ഞാണ് 15കാരിയെയും കൂട്ടി യുവതി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ രാത്രിയായിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതേ സമയമാണ് ഇവരുടെ അയൽക്കാരായ 16 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളെയും കാണാനില്ലെന്ന പരാതിയും സ്റ്റേഷനിൽ വന്നത്.
ഇതോടെയാണ് പോലീസിന് സംശയം തോന്നിയതും സൈബർ സെല്ലിന്റെ സഹായം തേടിയതും. കാണാതായ നാല് പേരും കോയമ്പത്തൂരിലുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ കോയമ്പത്തൂർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.