കാസർകോട് ഇരട്ടക്കൊലപാതകം: പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു; കൊല സംഘം എത്തിയത് കണ്ണൂരിൽ നിന്നെന്ന് സംശയം

  • 9
    Shares

കാസർകോട് യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. കണ്ണൂരിൽ നിന്നെത്തിയ സംഘമാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നതെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂർ രജിസ്‌ട്രേഷനിലുള്ള ജീപ്പാണ് ഇരുവരെയും ഇടിച്ചിട്ടത്. സ്ഥലത്ത് നിന്ന് ലഭിച്ച മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് പ്രതിയുടേതാണെന്നും പോലീസ് സംശയിക്കുന്നു

ഏഴ് പേർ നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ട്. സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അടക്കമുള്ളവർ ഒളിവിലാണ്. പ്രതികൾ കർണാടകയിലേക്ക് കടന്നുകാണുമെന്നാണ് പോലീസ് സംശയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *