കൊലപാതകത്തിൽ സിപിഎമ്മുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ല; നിയമത്തിന് മുന്നിലെത്തിക്കുമെന്നും കോടിയേരി

  • 28
    Shares

കാസർകോട് യൂത്ത് കോൺഗ്രസുകാരുടെ കൊലപതാകത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകം പാടില്ലായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. പാർട്ടി ആഹ്വാനത്തിന് വിരുദ്ധമായി ആരെങ്കിലും കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ സിപിഎം ഇടപെട്ട് നിയമത്തിന് മുന്നിലെത്തിക്കുമെന്നും കോടിയേരി പറഞ്ഞു

പ്രതികളെ പാർട്ടി സംരക്ഷിക്കില്ല. പ്രതികളിൽ ആരെങ്കിലും സിപിഎമ്മുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ സിപിഎം തന്നെ എത്തിക്കും. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇത്തരക്കാർ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *