ഇരട്ടക്കൊലപാതകം നടന്ന കാസർകോട് പെരിയയിൽ സംഘർഷം തുടരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയയുടെ വീടിന് നേരെ ആക്രമണമുണ്ടായി. പെട്രോൾ നിറച്ച ബോട്ടിലുകൾ വീടിന് മുന്നിലിട്ട് തീയിട്ടു. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തിൽ കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ആർക്കും പരുക്കില്ല