കൃപേഷിന്റെ തലക്ക് വെട്ടിയത് പീതാംബരനെന്ന് റിപ്പോർട്ടുകൾ; കഞ്ചാവിന്റെ ലഹരിയിൽ ചെയ്തതെന്ന് പ്രതികൾ, ചോദ്യം ചെയ്യൽ തുടരുന്നു

  • 148
    Shares

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യലുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നു. പ്രതികളെല്ലാം ഒരേ മൊഴിയാണ് ആവർത്തിക്കുന്നത്. കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് ഇവർ പറയുന്നത്.

കൃപേഷിനെയും ശരത് ലാലിനെയും കൊന്ന സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരന് നേരിട്ട് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. കൃപേഷിന്റെ തലക്ക് വെട്ടിയത് പീതാംബരനാണെന്ന് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയാതി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കസ്റ്റഡിയിലുള്ള ആറ് പേരും പീതാംബരന്റെ സുഹൃത്തുക്കളാണ്

നിരവധി കേസുകളിൽ പ്രതിയാണ് പീതാംബരൻ. മൂരിയനം മഹേഷ് മര്‍ദന കേസിലും പ്രതിയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *