കാസർകോട് വനിതാ മതിലിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും ആർ എസ് എസ് ഗുണ്ടകളുടെ ആക്രമണം

  • 47
    Shares

വനിതാ മതിലിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ മാധ്യപ്രവർത്തകരെയും ആക്രമിച്ച് ആർ എസ് എസുകാർ. മനോര ന്യൂസ് റിപ്പോർട്ടർ ശരത് ചന്ദ്രനെ മർദിച്ചു. മനോരമ ന്യൂസിന്റെ ക്യാമറ തകർക്കുകയും ചെയ്തു. കാസർകോട് ചേറ്റുകുണ്ടിലാണ് ആർ എസ് എസുകാർ അഴിഞ്ഞാടിയത്.

24 ന്യൂസിന്റെ ക്യാമറയുടെ മെമ്മറി കാർഡും സംഘപരിവാറിന്റെ അക്രമിസംഘം നശിപ്പിച്ചു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് തടയാനും ഇവർ ശ്രമിച്ചു. ബിജെപിക്ക് സ്വാധീനമുള്ള പ്രദേശമാണ് ഇവിടം. വനിതാ മതിലിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾക്ക് നേരെ കല്ലെറിഞ്ഞതിന് പിന്നാലെയാണ് ഇവർ മാധ്യമപ്രവർത്തകരെയും ആക്രമിച്ചത്. അഞ്ച് വനിതകൾക്ക് കല്ലേറിൽ പരുക്കേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *