കാസർകോട് നൂറോളം ബൂത്തുകളിൽ റീ പോളിംഗ് വേണമെന്ന് യുഡിഎഫ്

കാസർകോട് മണ്ഡലത്തിൽ 90 ശതമാനത്തിലധികം പോളിംഗ് നടന്ന ബൂത്തുകളിൽ റീ പോളിംഗ് വേണമെന്ന് യുഡിഎഫ്. പിലാത്തറയിലെ ബൂത്തിൽ കള്ളവോട്ട് നടന്നതായി ആരോപിച്ച് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് യുഡിഎഫ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

നൂറോളം ബൂത്തുകളിൽ റീ പോളിംഗ് വേണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം പോളിംഗ് നടന്നത്. ഇതിൽ തൃക്കരിപ്പൂർ, കല്യാശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റീ പോളിംഗ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജില്ലാ കലക്ടറെ കണ്ട് ഈ ബൂത്തുകളിൽ റീ പോളിംഗ് വേണമെന്ന് യുഡിഎഫ് ആവശ്യമുന്നയിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *