കട്ടച്ചിറ പള്ളിയിൽ കോടതി വിധി നടപ്പാക്കി; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു, സ്ഥലത്ത് സംഘർഷം

സഭാ തർക്ക കേസിൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനം കേട്ടതിന് പിന്നാലെ കായംകുളം കട്ടച്ചിറ പള്ളിയിൽ കോടതിവിധി നടപ്പാക്കി ജില്ലാ ഭരണകൂടം. പോലീസ് സംരക്ഷണത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. യാക്കോബായ വിഭാഗക്കാർ പ്രതിഷേധവുമായി തമ്പടിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

കനത്ത പോലീസ് സംരക്ഷണത്തിലാണ് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്. പുരോഹിതരും വിശ്വാസികളുമടക്കം 65ഓളം ആളുകളാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റേതായി പള്ളിയിൽ പ്രവേശിച്ചത്. സംഘർഷാവസ്ഥ പോലീസ് നിയന്ത്രിക്കുകയായിരുന്നു. 11 മാസങ്ങൾക്ക് മുമ്പാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *