കവളപ്പാറയിൽ ജി പി ആർ സഹായത്തോടെ ഇന്ന് വിദഗ്ധസംഘം തെരച്ചിൽ നടത്തും

ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തെരച്ചിലിനായി ഇന്ന് ജിപിആർ സഹായം ഉപയോഗിക്കും. ഹൈദരാബാദ് നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം കവളപ്പാറയിലെത്തിയിട്ടുണ്ട്

പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായ ആനന്ദ് കെ പാണ്ഡെ, രത്‌നാകർ ദാക്തെ, ടെക്‌നിക്കൽ അസിസ്റ്റന്റ് ദിനേശ് കെ സഹദേവൻ, സീനിയർ റിസർച്ച് ഫെല്ലോ ജോണ്ടി ഗോഗോയ്, ജൂനിയർ റിസർച്ച് ഫെലോകളായ സതീഷ് വർമ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്.

രണ്ട് സെറ്റ് ജിപിആർ ഉപകരണമാണ് സംഘത്തിന്റെ കയ്യിലുള്ളത്. ഭൂമിക്കടയിൽ 20 മീറ്റർ താഴ്ചയിൽ നിന്നുവരെയുള്ള സിഗ്നലുകൾ പിടിച്ചെടുക്കാൻ ഉപകരണത്തിന് സാധിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *