കവളപ്പാറ ദുരന്തത്തിന്റെ വ്യാപ്തി തെളിയിക്കുന്ന കാഴ്ച; ബൈക്കിലിരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെടുത്തു

കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രിയദർശൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. റെയിൻകോട്ടും ഹെൽമറ്റും ധരിച്ച് ബൈക്കിലിരിക്കുന്ന നിലയിലാണ് മണ്ണിനടിയിൽ നിന്നും പ്രിയദർശന്റെ മൃതദേഹം കണ്ടെത്തിയത്.

ഉരുൾപൊട്ടലുണ്ടായ ദിവസം വൈകിട്ട് ഏഴേ മുക്കാലോടെയാണ് പ്രിയദർശൻ വീട്ടിലേക്ക് വന്നുകയറിയത്. ബൈക്ക് വീട്ടിലേക്ക് ഓടിച്ചുകയറ്റുന്നതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്. വീടിന്റെ ചുവരിനും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും ഇടക്കായിരുന്നു മൃതദേഹം.

പ്രിയദർശന്റെ അമ്മ രാഗിണി, അമ്മുമ്മ എന്നിവരാണ് വീടിനുള്ളിലുണ്ടായിരുന്നത്. ഇതിൽ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. 20 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്തിയത്. ഇനി 39 പേരെ കൂടി കണ്ടെത്താനുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *