പുത്തുമലയിൽ കാണാതായവർക്കായി ഇന്ന് സൂചിപ്പാറയിൽ തെരച്ചിൽ നടത്തും; കവളപ്പാറയിലും തെരച്ചിൽ തുടരും

കനത്ത മഴയിൽ വൻ ഉരുൾപൊട്ടലുകളുണ്ടായ വയനാട് പുത്തുമലയിലും നിലമ്പൂർ കവളപ്പാറയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയിൽ 13 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. 46 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇന്നലെ നടന്ന തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല

പുത്തുമലയിൽ അഞ്ച് പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. പുത്തുമലയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ് ഇന്ന് തെരച്ചിൽ നടത്തുക. ദുരന്തമേഖലയിൽ നിന്ന് 6 കിലോമീറ്റർ മാറിയാണ് സൂചിപ്പാറ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്ന് മൃതദേഹങ്ങൾ ലഭിച്ചിരുന്നു. അപകടത്തിൽപ്പെട്ടവർ മലവെള്ളപ്പാച്ചിലിൽ ഇവിടേക്ക് എത്തിയേക്കാമെന്നാണ് സംശയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *