മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 104 ആയി; കവളപ്പാറയിൽ ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 104 ആയി. ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ബുധനാഴ്ച ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം ഇതോടെ മുപ്പതായി. മഴ ശക്തമായത് രക്ഷാപ്രവർത്തനത്തെയും തെരച്ചിലിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്

മണ്ണുമാന്തികളടക്കം ഉപയോഗിച്ചുള്ള തെരച്ചിലാണ് നടക്കുന്നത്. ചൊവ്വാഴ്ച നാല് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് ലഭിച്ചത്. ബുധനാഴ്ച രാവിലെയാണ് തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

വയനാട് പുത്തുമലയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിലിലും കാണാതായ ഏഴ് പേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *