കവളപ്പാറയിലുണ്ടായത് വൻ ദുരന്തം; 30 വീടുകൾ മണ്ണിനടിയിലായി; 2 കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മലപ്പുറം കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി പി വി അൻവർ എംഎൽഎ. ഇന്നലെ വൈകുന്നേരമുണ്ടായ ഉരുൾ പൊട്ടലിൽ 30 വീടുകളാണ് തകർന്നത്. 50നും 100നും ഇടയിൽ ആളുകളെ കാണാതായി എന്നാണ് എംഎൽഎ നൽകുന്ന സൂചന

ദേശീയ ദുരന്തനിവാരണ സേനയുടെ അംഗങ്ങൾ പ്രദേശത്തേക്ക് ഉടനെത്തുമെന്നാണ് അറിയുന്നത്. എഴുപതോളം വീടുകളാണ് മേഖലയിലുണ്ടായിരുന്നത്. ഇതിൽ 30 വീടുകൾ മണ്ണിനടിയിലായി.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടാടായത്. പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് പോലും എത്തിപ്പെടാനാകാത്തെ സ്ഥിതിയാണ്. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ സാരമായി ബാധിച്ചിട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഏറെ ദു:ഖകരമായ ഒരു വാർത്തയാണ് അറിയിക്കുവാനുള്ളത്‌.പോത്തുകല്ല് പഞ്ചായത്തിൽ പെട്ട കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ,30-ഓളം…

Posted by PV ANVAR on Friday, August 9, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *