കവിയൂർ കേസ്: പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ; കേസിൽ രാഷ്ട്രീയ ബന്ധവുമില്ല

  • 6
    Shares

കവിയൂർ കേസിൽ മുൻനിലപാട് തിരുത്തി സിബിഐ. പെൺകുട്ടിയെ പീഡിപ്പിച്ച് സ്വന്തം അച്ഛനാണെന്ന റിപ്പോർട്ടാണ് സിബിഐ തിരുത്തിയത്. കേസിൽ വിഐപികളുടെ ഇടപെടലില്ല. പെൺകുട്ടി ആത്മഹത്യ ചെയ്തത് ലതാ നായരുടെ പ്രേരണയിലാണെന്നും സിബിഐ പറയുന്നു

കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ല. തെളിവുകളുടെ അഭാവത്തിൽ കുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. കേസിൽ രാഷ്ട്രീയ ബന്ധത്തിനും തെളിവില്ല. പുറത്തുനിന്നാർക്കും കുടുംബത്തിന്റെ ആത്മഹത്യയിൽ ബന്ധമില്ലെന്നും സിബിഐ പറയുന്നു. നേരത്തെ സമർപ്പിച്ചിരുന്ന മൂന്ന് റിപ്പോർട്ടുകളിലും കുട്ടിയെ അച്ഛൻ പീഡിപ്പിച്ചെന്നായിരുന്നു സിബിഐ പറഞ്ഞിരുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് 72 മണിക്കൂർ മുമ്പും കുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ടിലുണ്ട്. കേസിൽ നാലാം തുടരന്വേഷണ റിപ്പോർട്ടാണ് സിബിഐ സമർപ്പിക്കുന്നത്. 2004 സെപ്റ്റംബർ 28നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ എന്നിവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *