പാലാരിവട്ടം അഴിമതി തുറന്നുപറഞ്ഞതിന്റെ പേരിലാണ് യുഡിഎഫിൽ നിന്ന് പുറത്തായത്; പാലാരിവട്ടം മഞ്ഞുമലയുടെ അറ്റം മാത്രം: ഗണേഷ്‌കുമാർ

പാലാരിവട്ടം പാലത്തിന്റെ അടക്കം തുറന്നു പറഞ്ഞതാണ് തനിക്ക് യുഡിഎഫിൽ നിന്ന് പുറത്തുപോകേണ്ടി വന്നതെന്ന് ഗണേഷ് കുമാർ എംഎൽഎ. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അടുത്ത് തെളിവുകൾ സഹിതം പരാതപ്പെട്ടിരുന്നു. എന്നാൽ അപമാനിതനായി തനിക്ക് പുറത്തു പോകേണ്ടി വരികയായിരുന്നു.

അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെട്ട കോക്കസ് പ്രവർത്തിക്കുന്നുണ്ട്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ല. മറ്റ് പല പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഗണേഷ്‌കുമാർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *