പിണറായി മോദിയുടെ കേരളാ പതിപ്പെന്ന് കെ സി ജോസഫ്; മാധ്യമങ്ങൾക്ക് അനാവശ്യ വിലക്ക്
പൊതുസ്ഥലത്ത് മന്ത്രിമാരെ മാധ്യമങ്ങൾ സമീപാക്കാൻ പാടില്ലെന്ന നിയന്ത്രണം ജനാധിപത്യവിരുദ്ധമെന്ന് കോൺഗ്രസിന്റെ എംഎൽഎ കെ സി ജോസഫ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിയാണ് പിണറായി പിന്തുടരുന്നത്. ആഭ്യന്തര വകുപ്പ് സർക്കുലർ ഇറക്കിയത് വഴിവിട്ടാണെന്നും കെ സി ജോസഫ് ആരോപിച്ചു
മാധ്യമങ്ങൾക്ക് സർക്കാരിൽ നിന്ന് നേരിടുന്നത് നിയന്ത്രണമല്ല, അനാവശ്യ വിലക്കാണ്. വിമർശനങ്ങൾ നല്ല ബുദ്ധിയോടെ കാണണം, അസഹിഷ്ണുത ശരിയല്ല, മോദിയുടെ കേരളാ പതിപ്പാണ് പിണറായി. ബിജെപിയുടെ കേരളാ പതിപ്പായി സിപിഎം മാറരുതെന്നും കെ സി ജോസഫ് പറഞ്ഞു