മോദിക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുക്കലല്ല കോൺഗ്രസ് നേതാക്കളുടെ പണിയെന്ന് കെ സി വേണുഗോപാൽ

കോൺഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനകൾ തികച്ചും വ്യക്തിപരമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മോദിക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുക്കലല്ല കോൺഗ്രസിന്റെ പണിയെന്നും വേണുഗോപാൽ പറഞ്ഞു. ജയ്‌റാം രമേശ്, മനു അഭിഷേക് സിംഗ് വി, ശശി തരൂർ എന്നിവരാണ് മോദി അനൂകൂല പ്രസ്താവനകളുമായി രംഗത്തുവന്നത്.

മോദി നല്ല കാര്യങ്ങൾ ചെയ്താൽ അതിനെ എതിർക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ നരേന്ദ്രമോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന ജോലി കോൺഗ്രസിനില്ല. കോൺഗ്രസ് നിലപാട് വ്യക്തമാണ്. സർക്കാർ ചെയ്യുന്ന പല കാര്യങ്ങളും ജനദ്രോഹപരമാണ്. അങ്ങനെ ചെയ്യുന്ന ഒരാളുടെ ഏതെങ്കിലും നേട്ടമെടുത്ത് അദ്ദേഹം മഹാനാണെന്ന് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *