തരൂരിന് വേണ്ടിയുള്ള പ്രചാരണത്തിൽ പാളിച്ചയില്ലെന്ന് കെ സി വേണുഗോപാൽ; നിരീക്ഷകനെത്തിയത് പ്രത്യേക ശ്രദ്ധ കിട്ടാൻ

  • 8
    Shares

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണത്തിൽ പാളിച്ചയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മണ്ഡലത്തിൽ പ്രത്യേക ശ്രദ്ധ കിട്ടാനാണ് തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെ കൂടി നിയോഗിച്ചതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

തിരുവനന്തപുരം കോൺഗ്രസിന്റെ അഭിമാന മണ്ഡലമായതു കൊണ്ടാണ് ഒരാളെ കൂടി അധിക നിരീക്ഷണത്തിന് വെച്ചത്. അല്ലാതെ പ്രചാരണത്തിലെ കുറവുകൾ കൊണ്ടല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

പ്രചാരണ പ്രവർത്തനങ്ങളിൽ നേതാക്കൾ പങ്കെടുക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പരാതി. ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മുകുൾ വാസ്‌നിക് തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *