കീഴാറ്റൂർ ബൈപാസ്; ബദൽ സാധ്യതകൾ തേടാൻ കേന്ദ്രസർക്കാർ തീരുമാനം

Loading...
  • 6
    Shares

കീഴാറ്റൂരിൽ ബൈപ്പാസിന് ബദൽ സാധ്യതകൾ തേടാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനായുള്ള പഠനത്തിന് പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു.

വയൽക്കിളി കൂട്ടായ്മ പ്രവർത്തകരായ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവരുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പുതിയ പാതക്കായി കീഴാറ്റൂരിൽ വിദഗ്ധ സമിതി പരിശോധന നടത്തും. റിപ്പോർട്ട് ലഭിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഇതിനായി പുതിയ സാങ്കേതിക സമിതിയെ നിയമിക്കും. അലൈൻമെന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പഠനത്തിന് ശേഷമായിരിക്കും. സമിതിയെ നിയോഗിച്ചതിൽ സംതൃപ്തരാണെന്ന് സമരസമിതി പറഞ്ഞു.

വയലും തണ്ണീർത്തടങ്ങളും ഒഴിവാക്കി ബൈപാസ് നിർമിക്കണമെന്നതായിരുന്നു വയൽക്കിളികളുടെ ആവശ്യം. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ സന്ദർശിച്ച ശേഷമാണ് നിതിൻ ഗഡ്ഗരിയുമായി സമരസമിതി കൂടിക്കാഴ്ച നടത്തിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *