കീഴാറ്റൂർ ബൈപാസ്: കേന്ദ്രം റോഡ് വികസനത്തിന് തുരങ്കം വെക്കുന്നു; മലയാളി മന്ത്രിയും കൂട്ടുനിന്നുവെന്ന് മുഖ്യമന്ത്രി

  • 18
    Shares

കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സമരക്കാരുമായി മാത്രം ചർച്ച നടത്തിയ കേന്ദ്രസർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സമരക്കാരുമായി ചർച്ച നടത്തിയത് തെറ്റാണ്. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിത്

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണിത്. കേന്ദ്രം കേരളത്തിന്റെ പാതക്ക് പാര വെക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് മലയാളി കേന്ദ്രമന്ത്രിയുടെ പിന്തുണയുണ്ടെന്നത് നിർഭാഗ്യകരമാണെന്നും അൽഫോൺസ് കണ്ണന്താനത്തെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിൽ റോഡ് വികസനം തടയാൻ ആർ എസ് എസ് സംഘടനാപരമായി ഇടപെടുകയാണ്. കേരളത്തോടുള്ള അവഗണനക്ക് മലയാളിയായ കേന്ദ്രമന്ത്രിയും കൂട്ടുനിന്നു. ദേശീയപാതാ വികസനം പൂർത്തിയാകില്ലെന്നാണ് പലരും കരുതിയത്. എന്നാൽ ഇത് സാധ്യമാകുമെന്ന് വന്നപ്പോഴാണ് പാരവെപ്പുമായി പലരും ഇറങ്ങിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

ADVT ASHNAD

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *