കീഴാറ്റൂരിൽ ഇനിയെന്ത് നടന്നാലും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമില്ല; കേന്ദ്രനീക്കം ആത്മഹത്യാപരം

Loading...
  • 10
    Shares

കീഴാറ്റൂർ ബൈപാസുമായി ബന്ധപ്പെട്ട് അലൈൻമെന്റ് മാറ്റാനുള്ള കേന്ദ്രനീക്കം ആത്മഹത്യാപരമെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രം നിലപാട് തിരുത്താൻ തയ്യാറാകണം. ഇല്ലെങ്കിൽ കീഴാറ്റൂരിൽ ഇനിയെന്ത് കലാപം നടന്നാലും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടായിരിക്കില്ല

ഇന്നലെ കീഴാറ്റൂർ സമരസമിതി നേതാക്കളുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി നേതാക്കളുമൊത്താണ് സമരസമിക്കാരായ സുരേഷ് കീഴാറ്റൂരും ജാനകിയും നിതിൻ ഗഡ്ഗരിയെ കണ്ടത്. സംസ്ഥാന സർക്കാരിനെ അറിയിക്കുക പോലും ചെയ്യാതെയായിരുന്നു ചർച്ച. ഇതിലാണ് അലൈൻമെന്റ് മാറ്റാനുള്ള തീരുമാനമെടുത്തത്.

ഇതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. ഫെഡറൽ തത്വങ്ങളുടെ ലംഘനാണ് കേന്ദ്രം നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നടക്കില്ലെന്ന് കരുതിയ നാഷണൽ ഹൈവേ വികസനം നടക്കുമെന്നായപ്പോൾ കേന്ദ്രം പാരവെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *