കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ റിപ്പോർട്ട്

  • 18
    Shares

കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വയലുകൾ പരമാവധി സംരക്ഷിക്കണമെന്നും റോഡിനായി മറ്റുപല വഴികൾ ആലോചിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സമരക്കാരുടെ ആവശ്യം ന്യായമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിസർച്ച് ഓഫീസറായ ജോൺ ജോസഫാണ് മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കൃഷി ചെയ്ത് ജീവിക്കുന്ന നാട്ടുകാരുടെ ആശങ്ക ന്യായമാണ്. വയൽ അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതാണ്. വയലിനെ രണ്ടായി മുറിക്കുന്ന രീതിയിലുള്ള റോഡ് നിർമാണം പരമാവധി ഒഴിവാക്കണമെന്നും റിപ്പോർട്ട് പറയുന്നു

മറ്റു സാധ്യതകളൊന്നും വിജയിക്കുന്നില്ലെങ്കിൽ മാത്രമേ വയൽ നികത്തി റോഡ് നിർമാക്കാവു. ഒരു ഭാഗത്ത് വയലും മറുഭാഗത്ത് മലനിരകളുമാണുള്ളത്. അതിനാൽ തന്നെ പ്രദേശം വളരെ പരിസ്ഥിതി ലോലമാണ്. എന്നാൽ റോഡ് വികസനം അനുവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കീഴാറ്റൂർ വയൽ ഒഴിവാക്കണമെന്ന് മാത്രമാണ് റിപ്പോർട്ടിൽ പറയുന്നത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *