പ്രതിപക്ഷ-ഭരണപക്ഷ പോര് ഇനി സഭയിൽ കാണാം; നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

  • 4
    Shares

ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങൾ കത്തി നിൽക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡിസംബർ 13 വരെയാണ് സമ്മേളന കാലം. ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പാസാക്കുന്നതിനായാണ് സഭ ചേരുന്നത്. അതേസമയം സമാധാനാന്തരീക്ഷത്തിലാകില്ല സമ്മേളനമെന്നതുറപ്പാണ്

മഞ്ചേശ്വരം എംഎൽഎയായിരുന്ന പി ബി അബ്ദുൾ റസാഖിനും എംപിയായിരുന്ന എംഐ ഷാനവാസിനും ആദരാഞ്ജലികൾ അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. നാളെ മുതൽ സർക്കാരിനെതിരെ ശക്തമായ ആക്രമണം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

ശബരിമല, പ്രളയം, ദുരിതാശ്വാസ വിതരണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം കത്തിക്കയറും. കെ എം ഷാജിയെ അയോഗ്യനാക്കിയതുൾപ്പെടെ തിരിച്ചടിക്കാനുള്ള മരുന്ന് ഭരണപക്ഷത്തിനുമുണ്ട്. കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദം മുസ്ലിം ലീഗ് ഉയർത്തിക്കൊണ്ടുവരും.

ബ്രൂവറി, ഡിസ്റ്റിലറി അനുമതി, പി കെ ശശി വിവാദം, ജെഡിഎസിലെ മന്ത്രിമാറ്റം, എന്നിവയും സഭയിൽ ചർച്ചയാകും.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *