സഭയിൽ പ്രതിപക്ഷ ബഹളം: മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ട സ്ഥലമല്ല ഇതെന്ന് ചെന്നിത്തല

  • 8
    Shares

ശബരിമല വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തോര വേള തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രവാക്യം വിളി തുടങ്ങി. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുമ്പോഴാണ് പ്രതിപക്ഷം ബഹളം വെച്ചത്.

ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിൻവലിക്കുക, പോലീസ് രാജ് അവസാനിപ്പിക്കുക എന്നീ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് 45 മിനിറ്റ് സംസാരിക്കാൻ അനുമതി നൽകിയതിലും പ്രതിപക്ഷം ബഹളം വെച്ചു. നിയമസഭയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെയാണോ സഭ നടത്തേണ്ടതെന്ന് സ്പീക്കറോട് പ്രതിപക്ഷ നേതാവ് ചോദിച്ചു

നീണ്ട ഉത്തരമാണെങ്കിൽ സ്പീക്കർ ആ ഉത്തരം മേശപ്പുറത്ത് വെക്കാനാണ് ആവശ്യപ്പെടേണ്ടത്. എന്നാൽ അതുപയോഗിക്കാതെ 45 മിനിറ്റ് നേരം മുഖ്യമന്ത്രി ഇവിടെ ഉത്തരം പറഞ്ഞുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവസരം പോലും നൽകുന്നില്ല. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ട സ്ഥലമല്ല ഇതെന്ന് ചെന്നിത്തല പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *