നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; നാല് നിയുക്ത എംപിമാരും സഭയിൽ

പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ജയപരാജയങ്ങൾ പ്രധാന ചർച്ചയാകും. നാല് നിയുക്ത എംപിമാരും ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കും

കെ മുരളീധരൻ, അടൂർ പ്രകാശ്, എഎം ആരിഫ്, ഹൈബി ഈഡൻ എന്നി നിയുക്ത എംപിമാരാണ് സഭയിലെത്തുക. ചട്ടപ്രകാരം എംഎൽഎ സ്ഥാനം രാജിവെക്കാൻ ഇവർക്ക് രണ്ടാഴ്ച്ചത്തെ സമയമുണ്ട്. തെരഞ്ഞെടുപ്പിനെ വൻ വിജയത്തിന്റെ ആവേശത്തിലാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. തോൽവിയുടെ ആഘാതത്തിൽ ഭരണപക്ഷം പ്രതിരോധത്തിലാകും.

തോൽവിയുടെ ഉത്തരവാദിത്തമേറ്റ് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചേക്കും. പ്രളയം സംബന്ധിച്ച അമികസ് ക്യൂറി റിപ്പോർട്ട്, പെരിയ കൊലപാതകം, തെരഞ്ഞെടുപ്പ് തോൽവി തുടങ്ങി നിരവധി വിഷയങ്ങൾ സഭയിൽ ചർച്ചയാകും. ആദ്യ ദിനത്തിൽ അന്തരിച്ച കെ എം മാണിക്കും കടവൂർ ശിവദാസനും ചരമോപചാരം അർപ്പിച്ച് സഭ പിരിയും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *