മോദി സർക്കാർ കേരളത്തെ അവഗണിക്കുന്നു; ഫെഡറൽ സംവിധാനങ്ങളെ മാനിക്കണമെന്നും പിണറായി

നരേന്ദ്രമോദി സർക്കാർ കേരളത്തെ അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മോദിയെ അതിരൂക്ഷമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു.

കേരളത്തോട് മാത്രമാണ് കേന്ദ്രം ഇത്രയും വിവേചനം കാണിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങൾ മുൻനിർത്തി പലതവണ കാണാൻ ശ്രമിച്ചെങ്കിലും അനുമതി നൽകിയില്ല. റേഷൻ വിഹിതവുമായി ബന്ധപ്പെട്ടും മോദിയെ കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല

വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രം പിന്തുണ നൽകുന്നില്ല. ഫെഡറൽ സംവിധാനങ്ങളെ കേന്ദ്രം മാനിക്കണം. നാടിന്റെ വളർച്ചക്ക് തടസ്സം നിൽക്കുന്നതാണിത്. റെയിൽവേ വികസനത്തിന് സ്ഥലം നൽകുന്നില്ലെന്ന കേന്ദ്രത്തിന്റെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂർ വിമാനത്താവളം ഈ സെപ്റ്റംബറോടെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *