അധികാര തർക്കം കോടതിയിലെത്തി; ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ

കേരളാ കോൺഗ്രസ് എമ്മിലെ അധികാര തർക്കം കോടതിയിലേക്കും. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്‌റ്റേ ചെയ്തു. തൊടുപുഴ മുൻസിഫ് കോടതിയാണ് സ്‌റ്റേ ചെയ്തത്.

പി ജെ ജോസഫ് വിഭാഗം നേതാക്കൾ നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ചെയർമാന്റെ അധികാരം ഉപയോഗിച്ച് ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ചെയർമാനെന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാൻ പാടില്ല. അംഗങ്ങൾക്ക് നേരെ അച്ചടക്ക നടപടി എടുക്കരുത്. ചെയർമാന്റെ ഓഫീസ് കൈമാറരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *