ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന ഭരണഘടനയല്ല കേരളാ കോൺഗ്രസിന്റേത്: പി ജെ ജോസഫ്

കേരളാ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പി ജെ ജോസഫ്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകാമെന്ന് കേരളാ കോൺഗ്രസിന്റെ ഭരണഘടനയിൽ ഇല്ലെന്ന് ജോസഫ് പറഞ്ഞു.

ശിഹാബ് തങ്ങൾ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനാണോ ലീഗിന്റെ ചെയർമാനായതെന്നും ജോസഫ് ചോദിച്ചു. സമവായത്തിന്റെ ആളുകളും പിളർപ്പിന്റെ ആളുകളും മാത്രമാണ് ഇപ്പോൾ പാർട്ടിയിലുള്ളത്. നേരത്തെ പത്ത് ജില്ലാ പ്രസിഡന്റുമാർ അവരെ പിന്തുണച്ചിരുന്നു. ഇപ്പോൾ എട്ടുപേരായി ചുരുങ്ങി.

പാർട്ടിക്ക് നിലവിൽ ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറുമുണ്ട്. ജോസ് കെ മാണി വിഭാഗം പങ്കെടുക്കുമെന്ന് അറിയിച്ചാൽ യോഗം വിളിക്കാൻ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *