സംസ്ഥാന കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്ത ജോസ് കെ മാണിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പി ജെ ജോസഫ്
ജോസ് കെ മാണി ഉൾപ്പെടെയുള്ളവർ പാർട്ടിക്ക് പുറത്തായെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് വെറും ആൾക്കൂട്ടമാണെന്നും കേരളാ കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. പാർട്ടി ഭരണഘടന അനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാനാകു. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ പത്ത് ദിവസം മുമ്പേ നോട്ടീസ് വേണമെന്നും പി ജെ ജോസഫ് പറഞ്ഞു
തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ ഉണ്ടായിരുന്നില്ല. യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. ആൾക്കൂട്ടമാണ് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതെന്നും ജോസഫ് പറഞ്ഞു