ചെയർമാനെ ചൊല്ലി കേരളാ കോൺഗ്രസിൽ കലഹം: ജോസ് കെ മാണിക്ക് വേണ്ടി 9 ജില്ലാ പ്രസിഡന്റുമാർ; സി എഫ് തോമസിന് വേണ്ടി പിജെ ജോസഫ്

Loading...

കെ എം മാണിയുടെ മരണത്തിന് പിന്നാലെ കേരളാ കോൺഗ്രസിൽ അധികാര തർക്കം രൂക്ഷം. പാർട്ടി ചെയർമാനായി ജോസ് കെ മാണി വരണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നു. ഇതിനെതിരെ ജോസഫ് ഗ്രൂപ്പും രംഗത്തുവന്നതോടെ കലഹം രൂക്ഷമാകുകയായിരുന്നു

ഒമ്പത് ജില്ലാ പ്രസിഡന്റുമാരാണ് ജോസ് കെ മാണിയെ ചെയർമാനാക്കാണമെന്ന ആവശ്യമുന്നയിച്ച് രംഗത്തുവന്നത്. ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്ന് ഇവർ ഉന്നയിക്കുന്നു. ചെയർമാനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി ഇതിന് പിന്നാലെ അറിയിക്കുകയും ചെയ്തു

എന്നാൽ ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന ആവശ്യം ഇതുവരെ ഉയർന്നിട്ടില്ലെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. ജില്ലാ പ്രസിഡന്റുമാർക്ക് ഇക്കാര്യം തീരുമാനിക്കാനാകില്ല. എന്നാൽ സി എഫ് തോമസ് ചെയർമാനായാൽ അംഗീകരിക്കണമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ഇതിനിടെ പി ജെ ജോസഫ് ചെയർമാൻ ആകണമെന്ന ആവശ്യവും പാർട്ടിയിലെ മറു വിഭാഗം ഉയർത്തിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *