യോഗം മാറ്റിവെക്കില്ലെന്ന് ജോസ് കെ മാണി, പുറത്താക്കുമെന്ന് ജോസഫ്; കേരളാ കോൺഗ്രസിലെ അധികാര തർക്കം ആന്റി ക്ലൈമാക്‌സിലേക്ക്

സംസ്ഥാന കമ്മിറ്റി യോഗം മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി. എല്ലാവരെയും അറിയിച്ച ശേഷമാണ് യോഗം വിളിച്ചത്. ഭരണഘടനക്ക് അനുസൃതമായാണ് യോഗം ചേരുന്നതെന്നും ജോസ് കെ മാണി അറിയിച്ചു.

എല്ലാവരെയും അറിയിച്ചു ചേരുന്ന യോഗമെങ്ങനെയാണ് സമാന്തര യോഗമാകുന്നത്. സമവായ ചർച്ചകൾ പാളിയ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തതതെന്നും ജോസ് കെ മാണി പറഞ്ഞു

എന്നാൽ ജോസ് കെ മാണി വിളിച്ച യോഗം അനധികൃതമാണെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. യോഗത്തിൽ പങ്കെടുത്താൽ നടപടിയെടുക്കുമെന്നും ജോസഫ് അറിയിച്ചു. സ്വയം പുറത്തുപോകാനുള്ള തീരുമാനമാണ് ജോസ് കെ മാണി എടുത്തിരിക്കുന്നതെന്ന് ജോസഫ് പറഞ്ഞു. പാർട്ടിയുടെ ഉന്നതാധികാര സമിതിയിൽ 28 പേരിൽ 15 പേരുടെയും പിന്തുണ തനിക്കാണെന്നും ജോസഫ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *