മാണിയുമായി ഇടഞ്ഞ് പിജെ ജോസഫ്; കേരളാ കോൺഗ്രസ് വീണ്ടും പിളർപ്പിലേക്കെന്ന സൂചന

  • 14
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കേരളാ കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക് പോകുന്നതായി സൂചന. കോട്ടയത്തിന് പുറമെ കേരളാ കോൺഗ്രസ് ഒരു സീറ്റ് കൂടി അധികം ഉന്നയിക്കുന്നത് പി ജെ ജോസഫിന്റെ സമ്മർദപ്രകാരമാണ്. ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തിയുടെ ബാക്കിയാണ് സീറ്റിലെ തർക്കം.

ജോസ് കെ മാണി നടത്തുന്ന കേരളാ സന്ദർശനത്തിനിടെ പിജെ ജോസഫ് ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറിൽ തിരുവനന്തപുരത്ത് നാളെ പ്രാർഥനാ യജ്ഞം നടത്തുന്നുണ്ട്. കേരളാ കോൺഗ്രസിൽ ജോസ് കെ മാണി ഏകാധിപധ്യ സ്വഭാവം കാണിക്കുന്നതായാണ് ജോസഫിന്റെ പരാതി.

ഭിന്നത രൂക്ഷമായാൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് വേർപെട്ട് പ്രത്യേക പാർട്ടിയായി യുഡിഎഫിൽ തുടരാനാണ് ജോസഫ് ആലോചിക്കുന്നത്. എന്നാൽ ജോസഫിന്റെ പാർലമെന്ററി മോഹമാണ് പ്രശ്‌നങ്ങൾക്ക് പിന്നിലെന്ന് മാണി വിഭാഗവും പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *