രണ്ടില കൂട്ടിക്കെട്ടാൻ കോൺഗ്രസ്; ജോസഫ്, ജോസ് കെ മാണിയുമായി മുതിർന്ന നേതാക്കൾ സംസാരിച്ചു

കേരളാ കോൺഗ്രസ് പിളർപ്പിലേക്ക് പോകുന്നത് ഒഴിവാക്കാൻ കോൺഗ്രസ് നേതാക്കൾ ഇടപെടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും ഫോണിൽ സംസാരിച്ചു. അധികാര കസേരയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന പതിവ് നിലപാടാണ് രണ്ട് പേരും സ്വീകരിച്ചത്.

പിളർപ്പ് ഒഴിവാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തോട് ഇരുവരും അനുകൂലമായല്ല പ്രതികരിച്ചത്. ഇന്നാണ് ജോസ് കെ മാണി സംസ്ഥാന കമ്മിറ്റി വിളിച്ചിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് എംഎൽഎമാർക്കും എംപിമാർക്കും സന്ദേശമയച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *